ആർ.ജെ.ഡി അംഗത്വ കാമ്പയിൻ നടത്തി.
ഇരിട്ടി : ആർ ജെ ഡി അംഗത്വ ക്യാമ്പയിൻ പാർട്ടി ജില്ലാ സെക്രട്ടറി സി.വി.എം വിജയൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മുതിർന്ന ജനതാദൾ പ്രവർത്തകനായ എം. എം. സിറിയക് ആറളത്തിന് അംഗത്വം നൽകിക്കൊണ്ടാണ് പരിപാടിക്ക് തുടക്കമിട്ടത്. നിയോജക മണ്ഡലം പ്രസിഡന്റ് എ. കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എം. എം. സിറിയക്, ഭാസ്‌കരൻ, എം. കെ മാധവി, സെബാസ്റ്റ്യൻ കേളകം, തോമസ് നടു തോട്ടത്തിൽ, ജോയ്‌സ്, പ്രദീപ് കുമാർ , എൻ .എൻ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.