തിരുവനന്തപുരം: അഫാന്റേത് 'മാര്‍ക്കോ' മോഡല്‍ കൊല! ഉണ്ണി മുകുന്ദന്റെ ഈ സിനിമ പൊതു സമൂഹത്തില്‍ ചര്‍ച്ചയായത് വയലന്‍സിലൂടെയാണ്. 100 കോടി ക്ലബ്ബില്‍ കയറിയ ഈ സിനിമയുമായി ബന്ധപ്പെട്ട് അടുത്ത കാലത്ത് മറ്റൊരു കൊലപാതക പരമ്പരയും നടന്നിരുന്നു.
വടക്കന്‍ പറവൂരില്‍ ഋതുവിന്റെ ക്രൂരത മലയാളിയെ ഞെട്ടിച്ചിരുന്നു. ഇതിന് മുമ്പ് ചെന്താമരയുടെ സൈക്കോ കൊല. സമൂഹത്തില്‍ വയലന്‍സ് ഉണ്ടാക്കിയ സ്വാധീനത്തിന് തെളിവായി അച്ഛനെ കൊന്ന കിളിയൂരിലെ മകനും വാര്‍ത്തകളിലെത്തി. ഇതിനേക്കാളെല്ലാം ക്രൂരമാണ് അഫാന്റെ വെഞ്ഞാറമൂട് മോഡല്‍. സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് കൊലയെന്നും പറയുന്നു.
ഈ കൊലയ്ക്ക് പിന്നില്‍ സിനിമയുടേയോ മറ്റെന്തെങ്കിലും സംഭവങ്ങളുടേയും സ്വാധീനമുണ്ടോ എന്ന് പ്രതി പറഞ്ഞിട്ടില്ല. അപ്പോഴും 'മാര്‍ക്കോ' സിനിമ കണ്ടവരുടെ മനസില്‍ ചുറ്റികയുമായുള്ള അഫാന്റെ ക്രൂരത ഓര്‍മിപ്പിക്കുന്നത് ആ സിനിമയിലെ സീനുകളാണ്.
കൊല്ലപ്പെട്ട അഞ്ചുപേരുടെയും മരണകാരണം തലയിലുണ്ടായ മുറിവാണ്. മാരക മുറിവുണ്ടാക്കാന്‍ ചുറ്റിക കൊണ്ട് അഫാന്‍ അടിച്ചെന്നാണ് പ്രാഥമിക നിഗമനം. കൊലയ്ക്ക് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെത്തി. അമ്മയെ കുത്തുകായിയിരുന്നു.
കുത്തുകൊണ്ട അമ്മയ്ക്ക് മാത്രമാണ് പോലീസ് എത്തുമ്പോള്‍ ജീവനുണ്ടായിരുന്നത്. സ്വന്തം വീട്ടിലാണ് 13 വയസുള്ള സഹോദരന്‍ അഫ്‌സാനെയും പെണ്‍കുട്ടി ഫര്‍സാനയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
രണ്ട് മുറിയിലാണ് ഇവര്‍ കിടന്നിരുന്നത്. മറ്റൊരു മുറിയില്‍ കുത്തേറ്റ് അമ്മയും. ഈ വീട്ടിലെ ഗ്യാസ് അടക്കം തുറന്നു വിട്ട് ആരെങ്കിലും വന്നാല്‍ ദുരന്തം ഇരട്ടിയാകാനുള്ള പദ്ധതിയും പ്രതി തയ്യാറാക്കിയിരുന്നു.