വനിത സംഗമവും
കാൻസർ ബോധവത്ക്കരണ ക്ലാസ്സും നടത്തി
കണ്ണൂർ : വിമൻ ജസ്റ്റിസ്
മൂവ്മെൻ്റ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
വനിത സംഗമവും
കാൻസർ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. കണ്ണൂർ കൗസർ വെൽഫെയർ ഹാളിൽ
നടന്ന ചടങ്ങിൽ
വിമൻസ് ജസ്റ്റിസ് മൂവ്മെൻ്റ് ജില്ലാ പ്രസിഡണ്ട് സാജിദ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ മാടായി ഉദ്ഘാടനം ചെയ്തു . ഡോ: ദീപ്തി
കാൻസർ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ സാനിയ ആശംസകളർപ്പിച്ചു.
ജില്ലാ ട്രഷറർ സാജിദ ബഷീർ സമാപന പ്രസംഗം നടത്തി. എ പി ഷബാനി സ്വാഗതവും ജില്ലാ സെക്രട്ടറി പി.സി ഷമ്മി നന്ദിയും പറഞ്ഞു.