ഹർത്താലിൽ സംഘർഷം; പൊലീസുമായി ഉന്തും തള്ളും

ഹർത്താലിൽ സംഘർഷം;ലക്കിടിയിൽ പൊലീസുമായി ഉന്തും തള്ളും

@noorul ameen 

വന്യമൃഗ ആക്രമണങ്ങളിലെ സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു  യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താലിൽ പലയിടത്തും സംഘർഷാവസ്ഥ. പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. അതിർത്തിയിൽ വാഹനങ്ങൾ തടയുന്നുണ്ട്. ലക്കിടിയിൽ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.

 

 

 

 

രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ഹർത്താലിലെ സംഘർഷ സാധ്യത കണക്കിലെടുത്തു സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്നു ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി വ്യക്തമാക്കി