പാർട്ടിയിൽ നിന്നും മാറി സ്വതന്ത്രനായി നിൽക്കാനുള്ള സാധ്യത എല്ലാ വ്യക്തിക്കും മുന്നിലുമുണ്ട്

ബിജെപിയിലേക്ക് ഇല്ലെന്ന് ശശി തരൂർ. ഹിമന്ത ബിശ്വ ശർമ്മയടക്കം ആരുമായും ഇക്കാരത്തിൽ ചർച്ച നടത്തിയിട്ടില്ല. പാർട്ടിയിൽ നിന്നും മാറി സ്വതന്ത്രനായി നിൽക്കാനുള്ള സാധ്യത എല്ലാ വ്യക്തിക്കും മുന്നിലുമുണ്ട്. എന്നാൽ കഴിഞ്ഞ തിരഞെടുപ്പിൽ ദേശീയതലത്തിൽ ബിജെപിയും സംസ്ഥാനതലത്തിൽ സിപിഎമ്മും കാണിച്ചിട്ടുള്ള മികവ് കോൺഗ്രസിന് കാണിക്കാനായിട്ടില്ലെന്നും തരൂർ വ്യക്തമാക്കി.
സങ്കുചിത രാഷ്ട്രീയചിന്ത തനിക്കില്ലെന്നു മോദി, എല്‍ഡിഎഫ് സർക്കാർ പ്രശംസയെക്കുറിച്ച് തരൂര്‍ പ്രതികരിച്ചു. താൻ പറയുമ്പോൾ മാത്രമാണ് വിവാദം. കോൺഗ്രസിലെ മറ്റു നേതാക്കളും സമാന പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. മോദിയെയും പിണറായിയെയും താൻ വിമർശിച്ചിട്ടുമുണ്ടെന്നും ശശി തരൂർ വ്യക്തമാക്കി.