സ്വത്തിനെചൊല്ലി തര്‍ക്കം: ചെങ്ങന്നൂരില്‍ ചേട്ടനെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തിയ അനിയന്‍ പിടിയില്‍

സ്വത്തിനെചൊല്ലി തര്‍ക്കം: ചെങ്ങന്നൂരില്‍ ചേട്ടനെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തിയ അനിയന്‍ പിടിയില്‍


ആലപ്പുഴ: ചെങ്ങന്നൂരില്‍ സ്വത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ അനിയന്‍ ചേട്ടനെ കൊലപ്പെടുത്തി. ഉഴത്തില്‍ ചക്രപാണിയില്‍ വീട്ടില്‍ പ്രസന്നനാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കൊലപാതകത്തെത്തുടര്‍ന്ന് അനിയന്‍ പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

സഹോദരങ്ങള്‍ ഒരുമിച്ചായിരുന്നു താമസം. പലപ്പോഴും ഇവര്‍ തമ്മില്‍ തര്‍ക്കം പതിവായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. കൊല്ലപ്പെട്ട പ്രസന്നന്‍ നേരത്തെ പ്രസാദിന്റെ കൈയും കാലും ഒടിച്ചിരുന്നു. ഇന്നലെ വൈകീട്ട് പ്രസന്നന്‍ മദ്യപിച്ച് വീട്ടിലെത്തി സ്വത്തിനെ ചൊല്ലി സഹോദരനുമായി കലഹിക്കുകയായിരുന്നു. ഇതിനിടെ വീട്ടിലുണ്ടായിരുന്ന കയര്‍ പ്രസന്നന്റെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പ്രസാദിനെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.