
കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ ഇന്ന് പുലര്‍ച്ചെ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശികളായ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. ഏറ്റുമാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പുലര്‍ച്ചെ 5.20ന് കോട്ടയം നിലമ്പൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് ഇവര്‍ മരിച്ചത്. ട്രെയിന് മുന്നിലേക്ക് മൂന്ന് പേര്‍ ചാടുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് അറിയിച്ചത്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മരിച്ചത് അമ്മയും മക്കളുമാണെന്ന സംശയം പോലീസിന് നേരത്തേ തന്നെയുണ്ടായിരുന്നു. ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയിവെ ഗേറ്റിന് സമീപമാണ് സംഭവം. ശരീര ഭാഗങ്ങള്‍ ചിന്നിത്തെറിച്ച നിലയിലായിരുന്നു. സ്ത്രീയുടേയും ഒരു കുട്ടിയുടേയും ചെരുപ്പുകള്‍ ട്രാക്കില്‍ കിടക്കുന്നുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കടുത്ത മാനസീകസമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ മനശ്ശാസ്ത്ര വിദഗ്ദ്ധരെ സമീപിക്കുക.)