എസ്.ഡി.പി.ഐ വഖ്ഫ് ഭേദഗതി ബില്‍ കത്തിച്ച് പ്രതിഷേധിച്ചു
കാക്കയങ്ങാട്: ജെപിസി റിപ്പോര്‍ട്ട് രാജ്യസഭയില്‍ അവതരിപ്പിച്ച് സംഘപരിവാര്‍ വംശീയ അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി ബില്‍ കത്തിച്ച് എസ്.ഡി.പി.ഐ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായി മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി ബില്‍ കത്തിച്ച് പ്രതിഷേധിച്ചു. കാക്കയങ്ങാട് ടൗണില്‍ നടന്ന പ്രതിഷേധത്തിന് എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് എ.പി മുഹമ്മദ്, സെക്രട്ടറി കെ. മുഹമ്മദലി, യൂനുസ് വിളക്കോട്, മിജ്ലാസ് ചാക്കാട്, എ.കെ അഷ്മല്‍, കെ. സഈദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.