താമരശ്ശേരിയിലും പെരിന്തൽമണ്ണയിലുമായി പിടിയിലായത് 3 അസം സ്വദേശികൾ, പരിശോധിച്ചപ്പോൾ കിട്ടിയത് ഹെറോയിൻ

താമരശ്ശേരിയിലും പെരിന്തൽമണ്ണയിലുമായി പിടിയിലായത് 3 അസം സ്വദേശികൾ, പരിശോധിച്ചപ്പോൾ കിട്ടിയത് ഹെറോയിൻ


മലപ്പുറം: താമരശ്ശേരിയിലും പെരിന്തൽമണ്ണയിലും മയക്കുമരുന്നുമായി മൂന്ന് അസം സ്വദേശികൾ പിടിയിൽ. താമരശ്ശേരി പൂനൂരിൽ 11 ഗ്രാം ഹെറോയിനുമായാണ് അസം സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തത്. മുതാബിർ ഹുസൈൻ എന്നയാളെയാണ് താമരശ്ശേരി റെയിഞ്ച് ഇൻസ്പെക്ടർ തമ്പി.എ.ജിയും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പ്രതീഷ് ചന്ദ്രൻ, പ്രിവന്റീവ് ഓഫീസർ അജീഷ്.ടി.ബി, സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു.ടി.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിതിൻ എന്നിവർ കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.

പെരിന്തൽമണ്ണ കുന്നപ്പള്ളിയിൽ 10.24 ഗ്രാം ഹെറോയിനുമായി രണ്ട് അസം സ്വദേശികളാണ് പിടിയിലായത്. ഇസ്മായിൽ അലി, ഇസാജുൽ ഹഖ് എന്നിവരാണ് പിടിയിലായത്. പെരിന്തൽമണ്ണ എക്സൈസ് റേഞ്ച് പാർട്ടിയും ഉത്തരമേഖല കമ്മീഷണർ സ്ക്വാഡ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി പ്രതികൾ പിടിയിലായത്. 

പരിശോധനയിൽ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ യൂനുസ്.എം, മലപ്പുറം ഐബി ഇൻസ്പെക്ടർ ടി.ഷിജുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) അശോക്.പി, പ്രിവന്റീവ് ഓഫീസർമാരായ സുനിൽകുമാർ, ഷരീഫ്.വി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ തേജസ്.വി, പി. അബ്ദുൽ ജലീൽ, അഖിൽ ദാസ്, ഷംനാസ്, സച്ചിൻ, പ്രവീൺ, വനിത സിവിൽ എക്സൈസ് ഓഫീസർ സിന്ധു എന്നിവരുണ്ടായിരുന്നു.