ആറളം ഫാമിൽ കാട്ടാന പ്രതിരോധത്തിനായി സോളാർ വൈദ്യുതി് ഉൾപ്പെടെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്.

ആറളം ഫാമിൽ കാട്ടാന പ്രതിരോധത്തിനായി സോളാർ വൈദ്യുതി് ഉൾപ്പെടെ   സുസ്ഥിര വികസനം ലക്ഷ്യമിട്ട് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 

@noorul ameen 










ഇരിട്ടി : ആറളം ഫാമിൽ കാട്ടാന പ്രതിരോധത്തിനായി സോളാർ വൈദ്യുതി് ഉൾപ്പെടെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. സമ്പൂർണ്ണപാർപ്പിട ലക്ഷ്യം സാധ്യമാക്കുന്നതിനായി പി എം എ വൈ ഭവന പദ്ധതി പ്രകാരം 339 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകും. ഇതിനായി കേന്ദ്ര വിഹിതവും ജില്ലാ പഞ്ചായത്ത് വിഹിതവും ബ്ലോക്ക് വിഹിതവും ചേർത്ത് 11.17 കോടി രൂപ  വകയിരുത്തി. പൊതു വിഭാഗത്തിനും പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിനും അർഹമായ പ്രാധിനിത്വം ഉറപ്പാക്കും.
   28,67,99,620 കോടി രൂപ വരവും 27,81,73,234 കോടിരൂപ ചിലവും 86,26,386 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് നാജിദ സാദിഖ് ആണ് അവതരിപ്പിച്ചത്.