ഭവന നിർമ്മാണത്തിനും, ആരോഗ്യമേഖലക്കും, കുടിവെള്ളത്തിനും ഊന്നൽ നൽകി പനമരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

ഭവന നിർമ്മാണത്തിനും, ആരോഗ്യമേഖലക്കും, കുടിവെള്ളത്തിനും ഊന്നൽ നൽകി   പനമരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് 




@aslam mananthavadi 




















































 പനമരം.  ഭവന നിർമ്മാണത്തിനും കുടിവെള്ളത്തിനും ആരോഗ്യ മേഖലയ്ക്കും സംരംഭകത്വ പരിപാടിക്കും ഊന്നൽ നൽകി പനമരം ബ്ലോക്ക് പഞ്ചായത്ത് 2025 -26  വാർഷിക ബഡ്ജറ്റ്  362499366 രൂപ വരവും360865000  രൂപ ചിലവും 1634366  രൂപ മിച്ചവുമുള്ള പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ  ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി അവതരിപ്പിച്ചു. പ്രത്യേക ബജറ്റ് യോഗത്തിൽ പ്രസിഡന്റ് ഗിരിജാ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഭവന നിർമ്മാണത്തിനായി ജനറൽ, എസ് സി, എസ് ടി, രണ്ടു കോടി 50 ലക്ഷം രൂപയും  5 ഗ്രാമപഞ്ചായത്തുകളിലായി  വാട്ടർ എ ടി എം പദ്ധതിയും,  പനമരം പുൽപ്പള്ളി സി എച്ച് സി കളിൽ നവീകരണ പ്രവർത്തനങ്ങളും, 5 ഗ്രാമപഞ്ചായത്തുകളിലെ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി 10 ലക്ഷം രൂപ ചിലവിൽ  സമഗ്ര കായിക വികസനവും, പനമരം ഡയാലിസിസ് സെന്റർ വിപുലീകരണം, ക്ഷീര മേഖലയിൽ ഇൻസെന്റീവ്,നെൽകൃഷി പ്രോത്സാഹന പദ്ധതിയും, നിലച്ചുപോയ കുടിവെള്ള പദ്ധതികളുടെ പൂർത്തീകരണവും, അതി ദരിദ്രരുടെ ഉന്നമന പരിപാടിയും, കൈത്താങ്ങ് പദ്ധതിയും, അംഗൻവാടികൾ സ്മാർട്ട് ആക്കുന്നതിനായുള്ള വൈഫൈ കണക്ഷൻ നൽകുന്ന സ്മാർട്ട് പനമരം പദ്ധതിയും, ഒരു കൊട്ടപ്പൂവും ഒരു മുറം പച്ചക്കറിയും പദ്ധതിയും, കമ്പളക്കാട് ഗവൺമെന്റ് യുപി സ്കൂളിൽ 25 ലക്ഷം രൂപ ചെലവിൽ ഓപ്പൺ സ്റ്റേജ് കം  ക്ലാസ് റൂമും, കൈതക്കൽ ഗവൺമെന്റ് എൽ പി സ്കൂളിൽ ഓഡിറ്റോറിയവും, പുൽപ്പള്ളി വെളു കൊല്ലി മുള്ളൻകൊല്ലി കൊളവള്ളി കണിയാമ്പറ്റ മില്ലു മുക്ക് എന്നിവിടങ്ങളിൽ അംഗൻവാടികൾ പുതുതായി നിർമ്മിക്കാൻ 60 ലക്ഷം രൂപയും അതിരാറ്റു കുന്നു സ്കൂളിൽ മോഡേൺ ഡിജിറ്റലൈസ്ഡ് ലൈബ്രറിയും, പുൽപ്പള്ളി പനമരം സി എച്ച് സി കളിൽ ഓപ്പൺ ജിം, വൈകല്യമുള്ള കുട്ടികൾക്കായുള്ള സ്പീച്ച് ഒക്കുബേഷൻ ബിഹേവിയർ തോറാപ്പി, ചേകാടി, കാപ്പുംചാൽ സ്കൂളുകൾക്ക് ടോയ്ലറ്റ് നിർമ്മാണം, വിവിധ ഡിവിഷനുകളിൽ റോഡുകളും സാംസ്കാരിക നിലയങ്ങളും, കുടിവെള്ള പദ്ധതികളും, സംരംഭകത്വ പരിപാടികൾക്കായി പരിശീലനവും പ്രോജക്ടുകൾ  തുടങ്ങുന്നതിനായി പ്രോജക്ടുകൾക്കനുസരിച്ചുള്ള തുകയും, ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ , പി കെ വിജയൻ മുള്ളൻകൊല്ലി, കെ വി രജിത, കണിയാമ്പറ്റ മിനി പ്രകാശൻ, പൂതാടി ലക്ഷ്മി ആലക്കമുറ്റം പനമരം, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ബെന്നി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കറ്റ് പി.ഡി. സജി അന്നകുട്ടി ജോസ് ലൗലി ഷാജു ടി. മണി, മഞ്ചേരി കുഞ്ഞമ്മദ്,രജനി ചന്ദ്രൻ സജേഷ് സെബാസ്റ്റ്യൻ, നിഖില പി ആന്റണി കലേഷ് സത്യാലയം സെക്രട്ടറി ഷീബ കെ തുടങ്ങിയവർ സംസാരിച്ചു