ഫലസ്തീൻ ജനതയ്ക്ക് നേരേ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയിൽ എസ്.ഡി.പി.ഐ പ്രതിഷേധിച്ചു

ഫലസ്തീൻ ജനതയ്ക്ക് നേരേ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയിൽ എസ്.ഡി.പി.ഐ പ്രതിഷേധിച്ചു.

















കാക്കയങ്ങാട്: ഫലസ്തീൻ ജനതയ്ക്ക് നേരെ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായി മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കാക്കയങ്ങാട് ടൗണില്‍ നടന്ന പ്രതിഷേധ പരിപാടിക്ക് പേരാവൂര്‍ മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറി എ.കെ അബ്ദുല്‍ ഖാദര്‍, എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്  എ.പി മുഹമ്മദ്, സെക്രട്ടറി കെ. മുഹമ്മദലി, വൈസ് പ്രസിഡന്‍റ്  മിജ്ലാസ് ചാക്കാട്, ജോ: സെക്രട്ടറി യൂനുസ് വിളക്കോട്,ട്രഷറര്‍ എ.കെ അഷ്മല്‍, റിയാസ് കാക്കയങ്ങാട്  തുടങ്ങിയവര്‍ നേതൃത്വം നല്‍കി