ഇരിട്ടി അയ്യപ്പൻ കാവ് മലയോര ഹൈവേയിൽ നെല്യാട് വളവിൽ ഗുഡ്സ് വാഗണും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

അയ്യപ്പൻ കാവ് മലയോര ഹൈവേയിൽ നെല്യാട് വളവിൽ ഗുഡ്സ് വാഗണും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക് 


































ഇരിട്ടി : ആറളം - മണത്തണ മലയോര ഹൈവേയിൽ നെല്യാട് വളവിൽ ഗുഡ്സ് വാഗണും ടിപ്പർ ലോറിയും കൂട്ടിയിടിച്ച്  രണ്ട് പേർക്ക് പരിക്കെറ്റു. ഇന്ന് വൈകുന്നേരം 3.30 ഓടെയായിരുന്നു അപകടം.മണത്തണ ഭാഗത്ത്‌ നിന്നും കണ്ണൂർ ഭാഗത്തേക്ക്‌ പോവുകയായിരുന്ന ഗുഡ്സ് വാഗണും ഹാജി റോഡ് ഭാഗത്തു നിന്നും മണത്തണഭാഗത്തേക്ക്‌ പോവുകയായിരുന്ന ടിപ്പർ ലോറിയും കൂട്ടിയിക്കുകയായിരുന്നു. അപകടത്തിൽ പെട്ടവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.