പിഎഫിൽ ലയിപ്പിച്ച ഡിഎ കുടിശ്ശികയുടെ പകുതി സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പിന്‍വലിക്കാം; ധനവകുപ്പ് ഉത്തരവിറക്കി
തിരുവനന്തപുരം: പിഎഫിൽ ലയിപ്പിച്ച ഡിഎ കുടിശ്ശികയുടെ പകുതി സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പിന്‍വലിക്കാം. ഇതിനുള്ള ലോക്ക് ഇന്‍ പീരിഡ് ഒഴിവാക്കി ധനവകുപ്പ് ഉത്തരവിറക്കി. രണ്ടു ഗഡുവിന്‍റെ ലോക്ക് ഇന്‍ പീരിഡ് ഒഴിവാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചതാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. 2023 ലാണ് കുടിശ്ശിക പിൻവലിക്കുന്നത് ധനവകുപ്പ് തടഞ്ഞത്. 2019 ലെയും 2020ലെയും ആയി 16 ശതമാനം ഡിഎ ആണ് 2021ൽ പിഎഫിൽ ലയിപ്പിച്ചത്. 2021 ലാണ് തുക പിഎഫിൽ ലയിപ്പിക്കാനും നാലു വര്‍ഷത്തിന് ശേഷം പിന്‍വലിക്കാൻ അനുവദിച്ചും ഉത്തരവ് ഇറക്കിയത്. എന്നാൽ 2023ൽ കുടിശ്ശിക പിന്‍വലിക്കുന്നത് തടയുകയായിരുന്നു