പിരിച്ചുവിട്ടതിൽ വൈരാഗ്യം, തൃശ്ശൂരിൽ സ്വകാര്യ ഓയിൽ കമ്പനിയിൽ തീയിട്ടത് മുൻ ജീവനക്കാരൻ

പിരിച്ചുവിട്ടതിൽ വൈരാഗ്യം, തൃശ്ശൂരിൽ സ്വകാര്യ ഓയിൽ കമ്പനിയിൽ തീയിട്ടത് മുൻ ജീവനക്കാരൻ


തൃശൂർ: വേളക്കോട് സ്വകാര്യ ഓയിൽ കമ്പനിയിൽ തീയിട്ടത് മുൻ ജീവനക്കാരൻ. പിരിച്ചുവിട്ടതിന് വൈരാഗ്യം എന്നാണ് പ്രതിയായ ടിറ്റോ തോമസ് പൊലീസിൽ നൽകിയ മൊഴി. പുലർച്ചെ മൂന്ന് മണിയോടെ കമ്പനിയിൽ എത്തിയ ടിറ്റോ തീയിട്ട ശേഷം ഉടമയായ സ്റ്റീഫന് ഭീഷണി സന്ദേശം അയച്ചു. ശേഷം സ്വമേധയാ ഫയർ ഫോഴ്സിൽ വിവരം അറിയിച്ച്, പേരാമംഗലം പൊലീസിൽ കീഴടങ്ങുകയായിരുന്നു. അതേ സമയം, ജോലിയിൽ തിരിച്ചെടുത്തതായും തിങ്കളാഴ്ച നേരത്തെ എത്താൻ പറഞ്ഞപ്പോൾ ‘കമ്പനി ഉണ്ടെങ്കിൽ’ എത്താം എന്നുമായിരുന്നു പ്രതി പറഞ്ഞിരുന്നതെന്ന് ഉടമ സ്റ്റീഫൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിയെ തൃശൂർ മെഡിക്കൽ കോളേജ് പൊലീസിന് കൈമാറി.