മാനന്തവാടി പാണ്ടികടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു



മാനന്തവാടി പാണ്ടികടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു































 മാനന്തവാടി പാണ്ടികടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എടവക മങ്ങിലണ്ടി ഉന്നതിയിൽ രാജീവനാണ് (22)ണ് മരിച്ചത് . സഹോദരൻ സുബ്രഹ്മണ്യനൊപ്പം പുഴയിൽ കുളിക്കുന്നതിനിടെയാണ് രാജീവൻ അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞയുടൻ മാനന്തവാടി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സ്റ്റേഷൻ ഓഫീസർ ഇ. കുഞ്ഞിരാമൻ, അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിശാൽ അഗസ്റ്റിൻ, ബിനു എം.ബി, എം.എസ്. സുജിത്ത്, മനു അഗസ്റ്റിൻ, അജിൽ കെ, അഭിജിത്ത് സി.ബി, ഹോം ഗാർഡുമാരായ ശിവദാസൻ കെ, ജോബി പി.യു എന്നിവർ ചേർന്നാണ് രാജീവനെ പുറത്തെടുത്തത്. ഉടൻ തന്നെ രാജീവനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.