കാത്തിരിപ്പ് ഇനിയും നീളും; അബ്ദുൾ റഹിം മോചനകേസ് വീണ്ടും മാറ്റി

കാത്തിരിപ്പ് ഇനിയും നീളും; അബ്ദുൾ റഹിം മോചനകേസ് വീണ്ടും മാറ്റി



സൌദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹിമിൻ്റെ മോചനം ഇനിയും വൈകും. കേസിൽ വിധി പറയുന്നത് റിയാദിലെ കോടതി വീണ്ടും മാറ്റി. ഇത് 9-ാം തവണയാണ് കേസ് മാറ്റുന്നത്.

റഹീം കേസ് സൗദി സമയം രാവിലെ 10 മണിക്ക് കോടതി പരിഗണിച്ചെങ്കിലും വിധിയുണ്ടായില്ല.റഹീമിന്റെ അഭിഭാഷകർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ സവാദ്, കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂർ എന്നിവർ ഹാജരായിരുന്നു.


കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് ഗവർണറേറ്റ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് കേസ് ഫയലിന്റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്.കേസ് നീളുന്നതുമായി ബന്ധപ്പെട്ട് റഹീമിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഗവർണറെ കണ്ടിരുന്നു.മോചനം വൈകുന്നതിനാൽ ജാമ്യാപേക്ഷ നൽകിയതായി റഹീമിന്റെ അഭിഭാഷക ഡോ റെന അറിയിച്ചു.മാർച്ച് 13 ന് രാവിലെ സൗദി സമയം 11 മണിക്ക് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.