സുനിത വില്യംസിൻ്റെ മടങ്ങിവരവ്; ഇന്ത്യയിലും ആഘോഷം, ജന്മനാടായ ജുലാസൻ ഗ്രാമത്തിൽ പടക്കം പൊട്ടിച്ച് ആഘോഷം

സുനിത വില്യംസിൻ്റെ മടങ്ങിവരവ്; ഇന്ത്യയിലും ആഘോഷം, ജന്മനാടായ ജുലാസൻ ഗ്രാമത്തിൽ പടക്കം പൊട്ടിച്ച് ആഘോഷം

ദില്ലി: ബഹിരാകാശത്തുനിന്നും സുനിത വില്യംസും സംഘവും തിരിച്ചെത്തിയതിൽ ഇന്ത്യയിലും ആഘോഷം. സുനിത വില്യംസിന്‍റെ ജന്മനാടായ ജുലാസൻ ഗ്രാമത്തിലാണ് ആഘോഷം. നിരവധി പേരാണ് സുനിതയുടെ മടങ്ങി വരവ് പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. ലോകമാകെ ഉറ്റുനോക്കിയ സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ജന്മനാടും ആഘോഷമാക്കുകയാണ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.