മുഴപ്പിലങ്ങാട് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം തടയാന്‍ ശ്രമിച്ച പോലീസിന് നേരെ ആക്രമണം; ബിജെപി - സിപിഎം പ്രവർത്തകർക്കെതിരെ കേസ്
.

കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ പോലീസിനെ ആക്രമിച്ച ബിജെപി - സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ണൂർ മുഴപ്പിലങ്ങാട് കുറുമ്പക്കാവിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം. സിപിഎം-ബിജെപി സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെ പോലീസിനെ ആക്രമിക്കുകയായിരുന്നു. നൂറോളം പ്രവർത്തകർക്കെതിരെയാണ് എടക്കാട് പോലീസ് കേസെടുത്തത്.
മുഴപ്പിലങ്ങാട് കുറുബ ഭഗവതി ക്ഷേത്രം താലപ്പൊലി ഉത്സവത്തിലെ കലശം വരവുമായി ബന്ധപ്പെട്ട് ഞായറാഴ്ച അർധരാത്രി കൂടക്കടവിലുണ്ടായ സംഘർത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. കലശം കടന്നുപോകുന്നതുമായി ബന്ധപ്പെട്ട വാക്കുത്തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി