ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണത്തിന് വേണ്ടി സമരം ചെയ്യുന്നവരോട് സർക്കാർ ധിക്കാരപരമായ സമീപനമാണെന്ന് ഇബ്രാഹിം മുണ്ടേരി
@noorul ameen
ഇരിട്ടി: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണത്തിന് വേണ്ടി സമരം ചെയ്യുന്ന വരോട് സർക്കാർ
ധിക്കാരപരവും അവഹേളനപരവുമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹി മുണ്ടേരി പറഞ്ഞു.
ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ ആവർത്തിക്കുന്ന കാട്ടാന ശല്യത്തിന് പരിഹാരം തേടി ആദിവാസികൾ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭയുടെ നേതൃത്വത്തിൽ വനംവകുപ്പിന്റെ ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ ആർ ആർ ടി ഓഫീസിനു മുൻപിൽ നടത്തുന്ന കുത്തിയിരിപ്പ് സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് സമരപ്പന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു ഇബ്രാഹിം മുണ്ടേരി .
രാപ്പകൽ സമരം നടത്തുന്ന ആദിവാസികളായ സമരഭടന്മാർക്കുള്ള ഭക്ഷണ കിറ്റും സമര പന്തലിൽ എത്തിച്ചു
മുസ്ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ , വൈസ് പ്രസിഡൻറ്മാരായ സി ഹാരിസ് ഹാജി , എൻ മുഹമ്മദ് , ട്രഷറർ പൊയിലൻ ഇബ്രാഹിം ,കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡണ്ട് പി എ നസീർ , സമീർ പുന്നാട് , ഷാനിദ് പുന്നാട് , ബിജു കരുമാട്ടി , പീറ്റർ , വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് റഹിയാനത്ത് സുബി , ടി റസാഖ് , കെ.അയ്യൂബ് എന്നിവരും ഒപ്പമുണ്ടായിരുന്നു.