ആറളം ഫാം രാപ്പകൽ സമര പന്തലിൽ മുസ്ലിം ലീഗ് നേതാക്കൾ സന്ദർശനം നടത്തി

ആറളം ഫാം രാപ്പകൽ സമര പന്തലിൽ മുസ്ലിം ലീഗ് നേതാക്കൾ സന്ദർശനം നടത്തി 







































ഇരിട്ടി:വന്യമൃഗ ശല്യം അതി രൂക്ഷമായ ആറളം ഫാമിലെ ബ്ലോക്ക് 13 ൽ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ആനക്കലിയിൽ ജീവൻ പൊലിഞ്ഞവരുടെ ആശ്രിതർക്ക് തൊഴിൽ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ശോഭയുടെയും ആദിവാസി നേതാവ് പിസി ബാലന്റെയും നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചു ദിവസമായി  നടക്കുന്ന രാപ്പകൽ സമരപ്പന്തൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ട്  എം എം മജീദിന്റെ നേതൃത്വത്തിൽ മുസ്ലിം ലീഗ്  നേതാക്കൾ സന്ദർശിച്ചു.
 നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട്  എൻ മുഹമ്മദ്. വനിതാ ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട്  റൈഹാനത്ത് സുബി , ആറളം  പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി  ടി. റസാക്ക് , കീഴ്പ്പള്ളി ശാഖ  മുസ്ലിം ലീഗ് പ്രസിഡണ്ട്  നുജുമുദ്ധീൻ , ജനറൽ സെക്രട്ടറി കെ അയ്യൂബ്  എന്നിവർ ഒപ്പമുണ്ടായിരുന്നു.
സമരപ്പന്തലിൽ  സമരക്കാർക്ക്  ഭക്ഷണം കിറ്റും നൽകി .