ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ആറളം പുനരുധിവാസ മേഖലയിലെ കാട് വെട്ടിത്തെളിച്ചു.
ഇരിട്ടി: ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ആറളം പുനരുധിവാസ മേഖലയിലെ കാട് വെട്ടിത്തെളിച്ചു.
ആറളം പുനരുധി വാസ മേഖലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുൻപ് ആദിവാസി ദമ്പതികൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഡിവൈഎഫ്ഐയുടെ യൂത്ത് ബ്രിഗേഡ് പ്രദേശത്തെ കാടുകൾ വെട്ടിത്തെളിച്ചത് ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ ഓടച്ചാൽ പ്രദേശങ്ങളിലാണ് കാട് വെട്ടിത്തിളിക്കൽ പ്രവർത്തി നടന്നത്. പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ അധ്യക്ഷനായി. ജില്ലാ ട്രഷറർ അഡ്വക്കേറ്റ് കെ. ജി. ദിലീപ്, ആറളം വൈൽഡ് ലൈഫ് വാർഡൻ പ്രസാദ്, അസിസ്റ്റന്റ് വാർഡൻ രമ്യ രാഘവൻ,ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. പി. രാജേഷ്, പഞ്ചായത്തംഗം മിനി ദിനേശൻ, സിപിഎം നേതാക്കളായ കെ. ശ്രീധരൻ, കെ. കെ. ജനാർദ്ദനൻ, ഡിവൈഎഫ്ഐ നേതാക്കളായ സിദ്ധാർത്ഥ് ദാസ്, പി. ബി. ബിനോയ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള തലശ്ശേരി, പിണറായി,പാനൂർ , കൂത്തുപറമ്പ്, മട്ടന്നൂർ, ശ്രീകണ്ഠാപുരം, ഇരിട്ടി, പേരാവൂർ എന്നീ ബ്ലോക്ക് കമ്മിറ്റികളിൽ നിന്നായി 500 ഓളം യൂത്ത് ബ്രിഗേഡ് വളണ്ടിയർമാരാണ് പരിപാടിയിൽ പങ്കെടുത്തത്.