ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി

ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി



ലക്നൗ : ഉത്തർപ്രദേശിലെ സംഭലിൽ ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി.ബൈക്കിലെത്തിയ മൂന്ന് യുവാക്കളാണ് ,ഗുൽഫാം സിംഗ് യാദവ് എന്ന ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയത്.

ദബ്താര ഹിമാചൽ ഗ്രാമത്തിലാണ് സംഭവം. ദഫ്താരയിലെ തന്റെ്‌ ഫാം ഹൗസിന് മുന്നിൽ ഇരിക്കുകയായിരുന്നു ഗുൽഫാം സിങ്. ബൈക്കിലെത്തിയ മൂന്നുപേർ ഇദ്ദേഹത്തെ പിടിച്ചുനിർത്തി വിഷം കുത്തിവെക്കുകയായിരുന്നു. ഗുൽഫാം സിങ്ങിനെ കാണാനെന്ന വ്യാജേനയാണ് മൂവരുമെത്തിയതെന്ന് പോലീസ് പറഞ്ഞു . ഒപ്പമിരുന്ന് സംസാരിച്ച ശേഷം ഇവർ വെള്ളത്തിന് ആവശ്യപ്പെട്ടു. വെള്ളമെടുത്ത് വന്ന് തിരികെ ഇരുന്നതിന് പിന്നാലെ ഗുൽഫാം സിങ്ങിനെ മൂവരും ചേർന്ന് കീഴ്പ്പെടുത്തി. സിറിഞ്ചിൽ കരുതിയിരുന്ന വിഷ പദാർത്ഥം വയറ്റിലേക്ക് കുത്തിവെക്കുകയായിരുന്നു.

അലിഗഡിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഗുൽഫാം സിംഗ് യാദവ് മരിച്ചത്.മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. 2004 ല്‍ എസ്പി നേതാവ് മുലായം സിങ് യാദവിനെതിരെ മത്സരിച്ചയാളാണ് ഗുല്‍ഫാം സിങ് . ബിജെപിയില്‍ വിവിധ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട് .