എടയന്നൂരിൽ കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റര്‍തല സര്‍ഗോത്സവം ഒന്നു മുതല്‍

എടയന്നൂരിൽ കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റര്‍തല സര്‍ഗോത്സവം ഒന്നു മുതല്‍









മട്ടന്നൂര്‍: കുടുംബശ്രീ അംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും ഇരിട്ടി ക്ലസ്റ്റര്‍തല സര്‍ഗോത്സവം 'അരങ്ങ് 2025' ഒന്ന്, രണ്ട് തീയതികളില്‍ എടയന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 
18 സി.ഡി.എസ്സുകളില്‍ നിന്നായി 49 മത്സര ഇനങ്ങളില്‍ 1500ഓളം വനിതകള്‍ മത്സരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി, വൈസ് പ്രസിഡന്റ് കെ. അനില്‍കുമാര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.എന്‍. നൈല്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ. റോജ, ടി.വി. ജിതേഷ്, ജി.പി. സൗമ്യ എന്നിവര്‍ പങ്കെടുത്തു.