ബാലുശ്ശേരിയില്‍ മകൻ കുക്കറിന്റെ അടപ്പ് കൊണ്ട് തലക്ക് അടിച്ചു, അമ്മയ്ക്ക് പരുക്ക്; ഭർത്താവിനും മരുമകൾക്കും പങ്കെന്ന് ആരോപണം

ബാലുശ്ശേരിയില്‍ മകൻ കുക്കറിന്റെ അടപ്പ് കൊണ്ട് തലക്ക് അടിച്ചു, അമ്മയ്ക്ക് പരുക്ക്; ഭർത്താവിനും മരുമകൾക്കും പങ്കെന്ന് ആരോപണം



കോഴിക്കോട് ബാലുശ്ശേരിയില്‍ മകന്റെ മര്‍ദനമേറ്റ് അമ്മയ്ക്ക് ഗുരുതര പരുക്ക്. കണ്ണാടിപ്പൊയില്‍ സ്വദേശി രതി(55) യെയാണ് മകൻ കുക്കറിൻ്റെ അടപ്പ് വെച്ച് തലക്ക് അടിച്ചത്. മകന്‍ തന്റെ തല ചുമരില്‍ ഇടിക്കുകയും അടിവയറ്റില്‍ ചവിട്ടുകയും കുക്കറിന്റെ മൂടി കൊണ്ട് ചെവിയുടെ ഭാഗത്ത് അടിച്ചുവെന്നും പരാതിയില്‍ പറയുന്നു. അക്രമത്തില്‍ ഭര്‍ത്താവ്, മകന്റെ ഭാര്യ എന്നിവര്‍ക്ക് പങ്കുള്ളതായും പരാതിയില്‍ ആരോപിക്കുന്നു.

വീടിനോട് ചേർന്നുള്ള തോട്ടിൽ വീണ് രണ്ടര വയസുകാരി മരിച്ചു

വടക്കൻ പറവൂരിൽ രണ്ടര വയസുകാരി വെള്ളത്തിൽ വീണ് മരിച്ചു. ചെട്ടിക്കാട് സ്വദേശികളായ ജോഷിയുടെയും ജാസ്മിന്റെയും മകൾ ജൂഹിയാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ വീടിനോട് ചേർന്നുള്ള തോടിലേക്ക് വിഴുകയായിരുന്നു. വീടിനോട് ചേർന്നുള്ള മതിലിന് പുറകിലായാണ് തോടുള്ളത്. സ്ലാബ് ഇടാതെ ഒഴിച്ചിട്ട ഭാഗത്തു കൂടിയാണ് കളിച്ചുകൊണ്ടിരിക്കെ കുട്ടി തോട്ടിലേക്ക് വീണത്.

വീടിനോട് ചേർന്നുള്ള തോടിലേക്ക് കളിക്കുമ്പോൾ കുട്ടി വിഴുകയായിരുന്നു. വീടിനോട് ചേർന്നുള്ള മതിലിന് പുറകിലായാണ് തോട്. ഒരു ഭാഗം സ്ലാബ് ഇടാതെ ഒഴിച്ചിട്ടുണ്ട്. ഇതിലൂടെയാണ് കുട്ടി വെള്ളത്തിൽ വീണത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടക്കേക്കര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.