ഹോട്ടൽ നടത്തിപ്പുകാർക്കും ക്ഷേമനിധി വേണം:എ അച്യുതൻ
ഉളിക്കൽ : ഹോട്ടൽ വ്യവസായത്തെ പ്രതിസന്ധിയിൽ നിന്നും കരകയറ്റുന്നതിന് ഹോട്ടൽ നടത്തിപ്പുകാർക്കും ക്ഷേമനിധിയും മറ്റ് ആനുകൂല്യങ്ങളും നടപ്പിലു വരുത്തണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട് അച്യുതൻ ആവശ്യപ്പെട്ടു. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഉളിക്കൽ യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനാ പ്രവർത്തനം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തെ സംബന്ധിച്ച് ജില്ലാ ജനറൽ സെക്രട്ടറി ഭൂപേഷ് ക്ലാസ് എടുത്തു. വിവിധ ഇൻഷുറൻസ് പദ്ധതികളെ സംബന്ധിച്ച് ജില്ലാ വൈസ് പ്രസിഡണ്ട് പുഷ്പരാജും, കുടുംബശ്രീ മിഷന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് കുടുംബശ്രീ കോഡിനേറ്റർ എഴുത്തൻ രാമകൃഷ്ണനും സംസാരിച്ചു. നാലു പതിറ്റാണ്ടായി ഉളിക്കൽ മേഖലയിൽ ഹോട്ടൽ വ്യവസായം നടത്തുന്ന മുതിർന്ന വനിതകളായ ശാന്ത ഹോട്ടലിലെ ശാന്ത,വളരിയിൽ മെസ്സി ഹൗസിലെ മറിയക്കുട്ടി വലരിയിൽ കോക്കാട് മെസ്സ് ഹൗസിലെ കാർത്തിയായ നി എന്നിവരെ ജില്ലാ രക്ഷാധികാരി ഇബ്രാഹിം ഹാജി ആദരിച്ചു. യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് ബാബുരാജ് ഉളിക്കൽ അധ്യക്ഷത വഹിച്ചു. അംഗീകാരം ഇല്ലാത്തതും വൃത്തിഹീനമായി പ്രവർത്തിക്കുന്നതുമായ ഹോട്ടലുകൾ അടച്ചുപൂട്ടുവാൻ നടപടി സ്വീകരിക്കണമെന്നും അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥന്മാരുടെ അനാവശ്യ പരിശോധനകൾ ഒഴിവാക്കണമെന്നും, വളരെ പ്രയാസം നേരിടുന്ന ഹോട്ടൽ വ്യവസായം മുമ്പോട്ടു കൊണ്ടുപോകുവാൻ ആവശ്യമായ സഹായസഹകരണങ്ങൾ ഗവൺമെന്റിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്നും യോഗം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. യൂണിറ്റ് സെക്രട്ടറി അശ്വനി ഭാരവാഹികളായ ഗിരീഷ് കൈരളി, രാജീവൻ എ ബി സി, നിഖിൽ ബീൻസ്, ബെന്നി ജൂബിലി, നാസർ പ്രിൻസ്, കുമാരി വനിതാമസ്, രാമചന്ദ്രൻ തൃപ്തി നൂച്ചിയാട്, മുരളി തണൽ കോക്കാട്, കനകൻ രഞ്ജിത നെല്ലിക്കാ പോയി, റഹീം തട്ടുകട എന്നിവർ സംസാരിച്ചു