രാജ്യത്ത് പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ കൂട്ടി; ജനങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ലിറ്ററിന് 2 രൂപയാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധരാത്രി നിലവില്‍ വരും.
അതേസമയം ചില്ലറ വില്പനയില്‍ വിലക്കയറ്റം ഉണ്ടാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞതിനാല്‍ അധിക തീരുവ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വഹിക്കുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രതികാര തീരുവകള്‍ മൂലം ആഗോള വ്യാപാര യുദ്ധം ഉണ്ടാകുമോ എന്ന ഭീതി നിലനില്‍ക്കുന്നതിനാല്‍, ആഗോള അസംസ്‌കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് കേന്ദ്ര നടപടി.