വീട്ടിൽ നടക്കുന്ന പ്രസവത്തെ പ്രോത്സാഹിപ്പിച്ച് വീണ്ടും കാന്തപുരം എ പി വിഭാഗംനേതാവ്. ആശുപത്രിയിൽ തന്നെ പ്രസവിക്കണമെന്ന് രാജ്യത്ത് നിയമം ഉണ്ടോ എന്നും പൊലീസും കേസും കണ്ട് ആരും ഭയക്കേണ്ടെന്നും സയിദ് സ്വാലിഹ് തുറാബ് തങ്ങൾ. കോഴിക്കോട് പെരുമണ്ണയിൽ മത പ്രഭാഷണത്തിനിടയിലാണ് വിവാദ പരാമർശം.
മലപ്പുറത്ത് വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് കാന്തപുരം എ പി വിഭാഗം നേതാവ് പരാമർശവുമായി രംഗത്തു വന്നിരിക്കുന്നത്. വീട്ടിൽ നടക്കുന്ന പ്രസവത്തെ പരസ്യമായി പ്രോത്സാഹിപ്പിച്ച് കൊണ്ടാണ് കാന്തപുരം എ പി നേതാവ് സയിദ് സ്വാലിഹ് തുറാബ് തങ്ങൾ രംഗത്തു വന്നിരിക്കുന്നത്.
പെരുമണ്ണയിൽ മത പ്രഭാഷണത്തിനിടയിൽ ആണ് വിവാദ പരാമർശം. ‘ആശുപത്രിയിൽ എന്തൊക്കെ നടക്കുന്നു ആശുപത്രിയിൽ തന്നെ പ്രസവം നടക്കണമെന്ന് രാജ്യത്ത് നിയമം ഉണ്ടോ’ എന്നിങ്ങനെയാണ് നേതാവിന്റെ പരാമർശങ്ങൾ. പൊലീസും കേസും കണ്ട് ആരും ഭയക്കേണ്ടെന്നും
സയിദ് സ്വാലിഹ് തുറാബ് തങ്ങൾ ആഹ്വാനം ചെയ്യുന്നു. നേതാവിന്റെ പരാമർശത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.