ആറളം ഫാം TRDM ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി ഹ്യൂമൺ റൈറ്റ്സ് മിഷൻ പ്രൊട്ടക്ഷൻ സൊസൈറ്റി

ആറളം ഫാം TRDM ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി ഹ്യൂമൺ റൈറ്റ്സ് മിഷൻ പ്രൊട്ടക്ഷൻ സൊസൈറ്റി












ഇരിട്ടി :-ആറളം ഫാമിലെ മരം മുറി കൊള്ളയും,ഇഴഞ് നീങ്ങുന്ന ആനമതിൽ നിർമ്മാണവും മറ്റ് വിവിധ വിഷയങ്ങളും അടിയന്തിരമായി പരിഹരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് ഹ്യൂമൺ റൈറ്റ്സ് മിഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 2 ബുധൻ രാവിലെ 10..30 മണിക്ക് ആറളം ഫാം TRDM ഓഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കുറ്റാരോപിതനായ - TRDM സൈറ്റ് മാനേജർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനിലും മുഖ്യമന്ത്രിക്കും പരാതി നല്കുമെന്നും  ഉത്ഘാടന പ്രസംഗത്തിൽ ജനറൽ സെക്രട്ടറി പറഞ്ഞു 
കൂടാതെ ആറളം ഫാമിൽ നടക്കുന്ന അഴിമതി കഥകൾ പുറത്ത് കൊണ്ടുവരാൻ നിയമത്തിന്റെ വഴിയേ ഏതറ്റം വരെയും സംഘടന പോകുന്നതായിരിക്കും എന്ന് നേതാക്കൾ വ്യക്തമാക്കി.
പ്രസ്തുത ധർണയിൽ . സംസ്ഥാന ജനറൽ സെക്രട്ടറി 
ശ്രീ I R അനീഷ് ധർണ ഉത്ഘാടനം ചെയ്യുകയും
സ്റ്റേറ്റ് പ്രസിഡണ്ട്
ശ്രീ അജീഷ് മൈക്കിൾ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.
ജില്ലാ നേതാക്കളായ
K കേളപ്പൻ ആറളം ഫാം,,
ഷിജു ആറളം ഫാം,,
PT. ദാസപ്പൻ,,,
ഷിൽജോ വാണിയപ്പാറ,,,
M.T. ജയൻ,,
വുമൺസ് വിംഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശ്രീമതി
ഷിജി ദാസപ്പൻ
തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
തുടർന്ന് മരം നഷ്ടപ്പെട്ട   ഭൂവുടമകൾ സംഘടനാ ഭാരവാഹികൾക്കൊപ്പംആറളം പോലീസ് സ്റ്റേഷനിൽ പരാതി നല്കുകയും ചെയ്തു.