ഇരിട്ടിയിൽ അന്യായമായി വർധിപ്പിച്ച ബീഫ് വില കുറച്ചു

ഇരിട്ടിയിൽ അന്യായമായി വർധിപ്പിച്ച ബീഫ് വില കുറച്ചു






ഇരിട്ടി : ഇരിട്ടി മേഖലയിൽ അന്യായമായി വർധിപ്പിച്ച ബീഫിൻ്റെ വില DYFI യുടെ ഇടപെടലിലൂടെ വില കുറച്ച് തീരുമാനമാക്കി.380 രൂപക്ക് നല്കിയിരുന്ന ബീഫിൻ്റെ വില 440 ഉം 460 ഉം രൂപയായി വർധിപ്പിച്ചിരുന്നു.  അന്യായമായ ബീഫിൻ്റെ വില വർധനവിൽ DYFIശക്തമായ പ്രതിഷേധം  ഉയർത്തി കൊണ്ടുവന്നിരുന്നു. അനിയന്ത്രിത വില വർധനവിലൂടെ ബീഫ് വില്പന നടത്തുന്ന സ്ഥാപനങ്ങൾക്ക് DYFI ഇരിട്ടി ബ്ലോക്ക് 
കമ്മിറ്റി വില കുറയ്ക്കണമെന്നാ
വശ്യപ്പെട്ട് കത്ത് നല്കിയിരുന്നു. തുടർന്ന് DYFI ബ്ലോക്ക് ഭാരവാഹികളും മീറ്റ് വർക്കേഴ്സ് യൂണിയൻ പ്രതിനിധികളും ബീഫ് വ്യാപാരികളും നടത്തിയ ചർച്ചയിൽ വർധിപ്പിച്ച ബീഫിൻ്റെ വില കുറച്ച് പഴയ വിലയായ 380 രൂപയിൽ തന്നെ വില്ക്കാമെന്ന് തീരുമാനമായി. ചർച്ചയിൽ DYFI ഇരിട്ടി ബ്ലോക്ക് സെക്രട്ടറി സിദ്ധാർത്ഥ്ദാസ്, പ്രസിഡണ്ട് പി വി ബിനോയ്, ട്രഷർ കെ കെ സനീഷ്, വൈസ് പ്രസിഡണ്ട് എം നിഖിലേഷ്,മീറ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജില്ല ഭാരവാഹികളായ വി പി റഷീദ്, വി കെ സി മജീദ്, ഷിജു ഉളിക്കൽ, ജലീൽ മഹീഷത്ത്, മുനീർ പി, മമ്മാലി വളവുപാറ എന്നിവർ പങ്കെടുത്തു.