വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പുലി പിടിച്ചു; ദാരുണ സംഭവം വാൽപ്പാറയിൽ, കുട്ടിക്കായി തെരച്ചിൽ

ഇന്ന് വൈകിട്ട് ആറോടെയാണ് ദാരുണമായ സംഭവം. ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത - മോനിക്ക ദേവി ദമ്പതികളുടെ മകൾ രജനിയെയാണ് പുലി പിടിച്ചത്. കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയാണ്.