ഒരു മാസക്കാലത്തിലേറെയായി അടഞ്ഞു കിടക്കുന്ന കുട്ടികളുടെ വാർഡ് തുറന്നു പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ ആശുപത്രി സുപ്രണ്ടിനെ ഉപരോധിച്ചു.

വയനാട് മെഡിക്കൽ കോളേജ്: യുഡിഎഫ് ഉപരോധ സമരം നടത്തി












മാനന്തവാടി: ഒരു മാസക്കാലത്തിലേറെയായി അടഞ്ഞു കിടക്കുന്ന കുട്ടികളുടെ വാർഡ് തുറന്നു പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ ആശുപത്രി സുപ്രണ്ടിനെ ഉപരോധിച്ചു. ഉദഭ്യാഗസ്ഥരുടെ അനാസ്ഥയാണ് കുട്ടി കളുടെ വാർഡ് തുറന്നു പ്രവത്തിപ്പിക്കാത്തതിന് കാരണമെന്ന് ആരോപിച്ചായിരു ന്നു പ്രതിഷേധം. ചോർന്നൊലിക്കുന്ന ജനറൽ വാർഡുൾപ്പെടെയുള്ള കെട്ടിടങ്ങൾ, മനുഷ്യ വിസർജ മാലിന്യം ഒഴു
കുന്ന ലിഫ്റ്റ് ഉൾപ്പടെയുള്ള വിഷയവും സമരക്കാർ ഉന്നയിച്ചു. തുടർന്ന് മാനന്തവാടി സബ് ഇൻസ്പെക്ടർ പവനൻ സ്ഥലത്തെത്തി ആശു പത്രി സുപ്രണ്ടും,സമരക്കാരുമായി നടത്തിയ ചർച്ചയിൽ കുട്ടികളുടെ വാർഡ് തുറന്നു പ്രവർത്തിപ്പിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. 
അസ്‌ലം മാനന്തവാടി, അസീസ് വാളാട്, ചയപ്പേരി മൊയിതു, അബ്ദുള്ള തെറ്റമല,  മെമ്പർ ജോയിസി, മാനന്തവാടി മുനിസിപ്പൽ കൗൺസിലർമാരായ ഷിബു, ജോയ് തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.