ഓണക്കാലത്ത് കണ്ണൂരില്‍ നിന്ന് അധിക ആഭ്യന്തര വിമാന സര്‍വീസുകള്‍

ഓണക്കാലത്ത് കണ്ണൂരില്‍ നിന്ന് അധിക ആഭ്യന്തര വിമാന സര്‍വീസുകള്‍





മട്ടന്നൂർ: ഓണക്കാലത്ത് കണ്ണൂർ വിമാന താവളത്തില്‍ നിന്ന് ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും അധിക ആഭ്യന്തര സർവീസുകള്‍ നടത്തും. 

ഹൈദരാബാദ് കണ്ണൂർ സെക്ടറില്‍ ഇൻഡിഗോ ആഴ്ചയില്‍ മൂന്ന് അധിക സർവീസ് തുടങ്ങും. രാവിലെ 10.15ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.20ന് കണ്ണൂരിലെത്തും. തിരികെ 12.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 2.40ന് ഹൈദരാബാദില്‍ എത്തിച്ചേരും. 

ഡല്‍ഹി കണ്ണൂർ സെക്ടറില്‍ മൂന്ന് സർവീസ് ഉണ്ടായിരുന്നത് ദിവസേനയാക്കി ഉയർത്തും. ഡല്‍ഹിയില്‍ നിന്ന് രാത്രി 8.25ന് പുറപ്പെട്ട് 11.25ന് കണ്ണൂരില്‍ എത്തും. കണ്ണൂരില്‍ നിന്ന് രാത്രി 11.55 ന് പുറപ്പെട്ട് പുലർച്ചെ 3.10ന് ഡല്‍ഹിയില്‍ എത്തും.

ബംഗളൂരുവിലേക്ക് പുതിയ പ്രതിദിന സർവീസ് എയർ ഇന്ത്യ എക്സ്പ്രസ് സെപ്തംബർ ഒന്ന് മുതല്‍ ബംഗളുരുവിലേക്ക് പുതിയ പ്രതിദിന സർവീസ് ആരംഭിക്കും. രാവിലെ 8.55ന് ബാംഗളുരുവില്‍ നിന്ന് പുറപ്പെട്ട് 10 ന് കണ്ണൂരില്‍ എത്തും.

രാവിലെ 10.35ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 11.45 ന് ബെംഗളുരുവില്‍ എത്തും. ഒപ്പം ബെംഗളുരുവിനെ ഒരു ട്രാൻസിറ്റ് ഹബ്ബായി ഉപയോഗിച്ച്‌ പൂനെ, മുംബൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് കണക്ടിവിറ്റി വർധിപ്പിക്കും. 

കണ്ണൂർ മുംബൈ സെക്ടറില്‍ 186 സീറ്റുള്ള എ 320 വിമാനത്തിന് പകരം 232 സീറ്റുകളുള്ള എയർബസ് വിമാനം ഉപയോഗിക്കും.