സ്വാതന്ത്ര്യദിനാഘോഷവും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തക സംഭാവന ഉദ്ഘാടനവും
ആറളം: ചെടിക്കുളം ആയിഷ എൽ.പി. സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷവും Peep for all സംഘടന സ്കൂൾ ലൈബ്രറിയിലേക്ക്കൈ മാറിയ 200ഓ ളം പുസ്തകങ്ങൾ ഏ റ്റു വാങ്ങൽ ചടങ്ങും നടത്തി.
വാർഡ് മെമ്പർ ശ്രീമതി ജെസി റെജിയുടെ അധ്യക്ഷതയിൽആറളംഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ രാജേഷ് കെ.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ എം. ഹംസ ഹാജി പതാക ഉയർത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർ സ്വാഗതം പറഞ്ഞു. മുൻ എച്ച്.എം. ശ്രീമതി ജെസി ടീച്ചർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി പി.ടി.എ പ്രസിഡണ്ട് ശ്രീ റിനീഷ് പി.വി, MPTA പ്രസിഡണ്ട് ശശികല , വാർഡ് മെമ്പർ സുധാകരൻ, സ്കൂൾ ലീഡർ ആമിർ ദിയാൻ അധ്യാപക പ്രതിനിധി രശ്മി വി, ജിഷ രാജൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. Peep for all പ്രതിനിധികൾ അൽജോസ് CJ, അഞ്ജലി സോമൻ എന്നിവർ സംസാരിച്ചു. അധ്യാപക പ്രതിനിധി ശ്രീ അബിൻ ജോസ് നന്ദി അറിയിച്ചു.സ്കൂൾ കുട്ടികളുടെ സ്വാതന്ത്ര്യദിന റാലിയും നടത്തി.
