എൻഎം വിജയന്റെ അർബൻ ബാങ്കിലെ കടബാധ്യത തീർക്കുമെന്ന് സണ്ണി ജോസഫ്


എൻഎം വിജയന്റെ അർബൻ ബാങ്കിലെ കടബാധ്യത തീർക്കുമെന്ന് സണ്ണി ജോസഫ്



തിരുവനന്തപുരം: വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ ;അർബൻ ബാങ്കിലെ കടബാധ്യത തീർക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ധാർമികമായ ബാധ്യത പാർട്ടിക്കുണ്ടെന്നും നിയമപരമല്ലെന്നും പറഞ്ഞ സണ്ണി ജോസഫ് കടബാധ്യത ഏറ്റെടുത്താൽ ഏറ്റെടുത്തതാണെന്നും ഉറപ്പ് നൽകി.അതേ സമയം, എൻ എം വിജയന്‍റെ മരുമകൾ പത്മജ കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൈ ഞരമ്പ് മുറിച്ചാണ് പത്മജ ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലയാളി കോൺഗ്രസേ നിനക്കിതാ ഒരു ഇര കൂടി’ എന്നാണ് പത്മജ തന്‍റെ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. പരിക്ക് ഗുരുതരമായിരുന്നില്ല.എന്‍എം വിജയന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നായിരുന്നു പത്മജയുടെ ആരോപണം. കോൺഗ്രസ് നേതൃത്വത്തിനെതിരെ വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനം പത്മജ ഉന്നയിച്ചിരുന്നു. കരാർ പ്രകാരമുള്ള പണം കോൺഗ്രസ് നൽകുന്നില്ല എന്നായിരുന്നു ആരോപണം.