സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം

സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം


സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച 59കാ​ര​ന്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കോ​ഴി​ക്കോ​ട് ആ​കെ 12 പേ​രാ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്.

അബോധാവസ്ഥയിൽ കണ്ടെത്തിയ വയോധികനെ വളണ്ടിയർമാരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. രോഗലക്ഷണങ്ങൾ ഉള്ളതിനാൽ സിഎസ്എഫ് പരിശോധന നടത്തുകയായിരുന്നു. രോഗി ഇപ്പോഴും അബോധാവസ്ഥയിലാണ്.

അതിനിടെ, സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുമ്പോൾ സമരങ്ങളിൽ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നത് താത്കാലികമായെങ്കിലും നിർത്തിവെക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. പീരങ്കിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്നു രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നു.