കണ്ണൂർ കക്കാട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു


കണ്ണൂർ കക്കാട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു.

img_2950.jpg

കണ്ണൂർ: കക്കാട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ശാദുലിപ്പള്ളി അരൂംഭാഗം തഖ് വ മസ്ജിദിന് സമീപം കെ.പി ഹൗസിൽ പരേതനായ വി.സി ഇസ്മായിലിൻ്റെ ഭാര്യ കെ.പി റഷീദ (67) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം കക്കാട് പെട്രോൾ പമ്പിന് മുന്നിൽ ആണ് അപകടം. കണ്ണൂർ ഭാഗത്ത് നിന്ന് കുഞ്ഞിപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. ധനലക്ഷ്മി ആശുപത്രിയിൽ ചികിത്സലിരിക്കെ ആണ് റഷീദ മരിച്ചത്. റഷീദയുടെ ബന്ധുവായ റാഹിലയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇവർക്ക് നിസാര പരിക്കേറ്റു. പരേതരായ വെള്ളുവക്കണ്ടി അബൂബക്കർ ഹാജിയുടെയും കെ.പി ഖദീജയുടെയും മകളാണ്. മക്കൾ: ഇജാസ്, ഇനാസ് (ദുബൈ), റിഷാന, ജസിൻ, സൈബ. സഹോദരങ്ങൾ: കെ.പി സലിം, കെ.പി റഹീസ്, കെ.പി ജമീല, സബിറ, മറിയം, സാജിദ, അമീന