വാളയാര്‍ മുതൽ യുവാവിനെ പൊലീസ് പിന്തുടര്‍ന്നു, വഴിമധ്യേ ബൈക്കിന്‍റെ പെട്രോള്‍ തീര്‍ന്നു; യുവാവ് എംഡിഎംഎയുമായി പിടിയിൽ

വാളയാര്‍ മുതൽ യുവാവിനെ പൊലീസ് പിന്തുടര്‍ന്നു, വഴിമധ്യേ ബൈക്കിന്‍റെ പെട്രോള്‍ തീര്‍ന്നു; യുവാവ് എംഡിഎംഎയുമായി പിടിയിൽ


പാലക്കാട്: പാലക്കാട് മയക്കുമരുന്നുമായി യുവാവ് പിടിയിലായി. കോട്ടയം സ്വദേശി മനു എസ് നായരാണ് പൊലീസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്ന് 150 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പൊലീസ് പിന്തുടരുന്നതിനിടെ യുവാവിന്‍റെ ബൈക്കിലെ പെട്രോള്‍ തീര്‍ന്നുപോവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പിടികൂടി പരിശോധന നടത്തിയാണ് മാരക മയക്കുമരുന്നായ എംഎഡിഎംഎ പിടിച്ചെടുത്തത്. ഇയാളുടെ കൈയ്യിൽ എംഡിഎംഎ ഉണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതറിഞ്ഞ് ഡാൻസാഫ് ടീം വാളയാർ മുതൽ ഇയാളെ പിന്തുടരുകയായിരുന്നു. പൊലീസ് പിന്തുടരുന്നത് മനസിലാക്കിയതോടെ ഇയാൾ അതിവേഗത്തിൽ കടന്ന് കളയാൻ ശ്രമിച്ചു. എന്നാൽ, കരിമ്പയിലെത്തിയപ്പോഴേക്കും ബൈക്കിന്‍റെ പെട്രോള്‍ തീർന്ന് ബൈക്ക് വഴിയിൽ നിന്നതോടെയാണ് യുവാവ് പൊലീസിന്‍റെ പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് ഇയാൾ എംഡിഎംഎ കൊണ്ടുവന്നത്. മലപ്പുറം എടപ്പാളിലേക്കാണ് കൊണ്ടു പോയിരുന്നത്.<