കണ്ണൂർ ധർമ്മടത്ത് വൻ കവർച്ച. ധർമ്മടം സത്രത്തിനടുത്ത് വീട്ടിലാണ് കവർച്ച നടന്നത്
കണ്ണൂർ: കണ്ണൂർ ധർമ്മടത്ത് വൻ കവർച്ച. ധർമ്മടം സത്രത്തിനടുത്ത് വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ നിന്നും 24 പവൻ സ്വർണ്ണാഭരണങ്ങളും 15,000 രൂപയും നഷ്‌ടപ്പെട്ടു. ധർമ്മടം സ്വദേശി രത്നാകരന്റെ വീട്ടിൽ നിന്നാണ് പണവും ആഭരണങ്ങളും നഷ്‌ടപ്പെട്ടത്. മുറിയിൽ അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് മോഷ്ടിച്ചത്. രത്നാകരൻ്റെ വീട്ടിൽ വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. തലശേരി തലായ് ഹാർബറിൽ മത്സ്യ സ്റ്റാൾ നടത്തി വരികയാണ് രത്നാകരൻ. ബുധനാഴ്ച്ച രാത്രിയാണ് കവർച്ച നടന്നതെന്നാണ് പൊലീസ് നിഗമനം. രാത്രി മകൻ വിദേശത്തേക്ക് പോകുന്നതിന്റെ തിരക്കിലായിരുന്നു വീട്ടുകാർ. വീട്ടുകാർ പുറത്തേക്ക് പോയ സമയം അകത്തു കടന്ന മോഷ്ടാവ് മുറിയിൽ സൂക്ഷിച്ച സ്വർണ്ണവും പണവുമെടുത്തുവെന്നാണ് സൂചന.
ഏഴ് സ്വർണവള, അഞ്ച് മോതിരം എന്നിവയുൾപ്പടെയുളള ആഭരണങ്ങളാണ് മോഷണം പോയതായാണ് പരാതി. സംഭവത്തിൽ ധർമ്മടം പൊലീസ് അന്വേഷണം തുടങ്ങി. വീട്ടിൽ വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.