ആറളം ഫാമിൽ കാട്ടാനയുടെ മുന്നിൽപ്പെട്ട വിദ്യാർത്ഥി ആത്ഭുതകരമായി രക്ഷപ്പെട്ടു.

ആറളം ഫാമിൽ കാട്ടാനയുടെ മുന്നിൽപ്പെട്ട വിദ്യാർത്ഥി ആത്ഭുതകരമായി രക്ഷപ്പെട്ടു.






ഇരിട്ടി : ആറളം പുനരധിവാസ മേഖലയിൽ കാട്ടാനയുടെ മുന്നിൽപ്പെട്ട വിദ്യാർത്ഥി ആത്ഭുതകരമായി രക്ഷപ്പെട്ടു.
ബ്ലോക്ക് ഒമ്പതിലെ താമസക്കാരനായ സി.കെ. ആദിത്ത് (17)  ആണ് ആനയുടെ മുൻപിൽ നിന്നും രക്ഷപ്പെട്ടത്. കാക്കയങ്ങാട് ഐ ടി ഐ യിലെ വിദ്യാർത്ഥി ആയ  ആദിത്ത് വ്യാഴാഴ്ച്ച രാവിലെ കോളേജിലേക്ക് പോകുന്ന വഴിയാണ് ആനയുടെ മുൻപിൽ പെട്ടത്.   ആന ചിന്നം വിളിച്ച് ഓടിയടുക്കുന്നത് കണ്ട  ആദിത്ത് ധൈര്യം സംഭരിച്ച് സമീപത്തെ വീട്ടിലേക്ക്  ഓടിക്കയറുകയായിരുന്നു. 
പുനരധിവാസ മേഖലയിൽ നിന്നും വനത്തിലേക്ക് തുരത്തിയ ആനകൽ  വീണ്ടും ഫാമിലേക്ക്  തിരിച്ചെത്തിയതായാണ്  സംശയിക്കുന്നത്. വ്യാഴാഴ്ച്ച രാവിലെ പുനരധിവാസ മേഖലയിലെ  പൂക്കുണ്ട് ഭാഗത്ത് ആന ഇറങ്ങിയതായി പ്രദേശവാസികൾ കണ്ടിരുന്നു. പൂക്കുണ്ട് മേഖലയിൽ കണ്ട ആനയാണ്  ആദിത്തിനെ ഓടിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. പൂക്കുണ്ട് മേഖലയിൽ കണ്ട ആന  വനത്തിലേക്ക് കയറി പോകാതെ തിരികെ ജനവാസ മേഖലയിലേക്ക് വന്നു എന്നാണ് ഇവർ പറയുന്നത്. ആനകൾ മുന്നിൽ എത്തിയാൽ പോലും കാണാൻ പറ്റാത്ത നിലയിൽ  ഒരാൾ പൊക്കത്തിൻ കാട് വളർന്നുനിൽക്കുന്ന പ്രദേശമാണിത്. ഇവിടെ ആനകളുടെ താവളമാണ്. ആറുമാസം മുൻപ് ബ്ലോക്ക് 13 ൽ വെള്ളി - ലീല ദമ്പതികൾ കൊല്ലപ്പെട്ടപ്പോൾ അടിക്കാടുകൾ വെട്ടിത്തിളിക്കണമെന്ന തീരുമാനം പണം ഇല്ലെന്ന കാരണം കാണിച്ച് നിർത്തി വെച്ചിരിക്കുകയാണ്. അന്ന് തെളിച്ചമേഖല ഉൾപെടെ വീണ്ടും കാടുകയറി മൂടിയിരിക്കുകയാണ്. വനത്തിലേക്ക് തുരത്തുന്ന ആനകൾ  അന്നു തന്നെ ജനവാസ മേഖലയിൽ തിരിച്ചെത്തുകയാണ്. താൽകാലിക സോളാർ വേലി ഉണ്ടെങ്കിലും ഇവയെല്ലാം തകർത്താണ് ആനകൾ വീണ്ടും എത്തുന്നത്. ഓപ്പറേഷൻ ഗജ മുക്തിയിലൂടെ തുരത്തിയ ആനകൾ ഒന്നൊന്നായി വീണ്ടും ജനവാസ മേഖലയിലേക്ക് എത്തുകയാണ്.