മട്ടന്നൂർ മേഖലയിൽ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ക്യൂ ആര്‍ തട്ടിപ്പ് വ്യാപകമാകുന്നു
ക്യൂ ആര്‍ കോഡ് തട്ടിപ്പ് വ്യാപകമാകുന്നു. വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരത്തില്‍ തട്ടിപ്പ് നടക്കുന്നത്. സാധനങ്ങള്‍ വാങ്ങുകയും പണം ക്യൂ ആര്‍ കോഡ് വഴി നല്‍കുകയും ചെയ്യും. അവര്‍ ഫോണ്‍ കാണിച്ച് അയച്ചതായി കാണിക്കും. എന്നാല്‍ പണം വ്യാപാരിയുടെ അക്കൗണ്ടില്‍ എത്തില്ല.
നിരവധി കേസുകളാണ് ഇതു സംബന്ധിച്ച് മട്ടന്നൂര്‍ സ്റ്റേഷന്‍ പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
വ്യാപാരികള്‍ പണം അക്കൗണ്ടില്‍ എത്തിയെന്ന ശബ്ദ സന്ദേശം വന്നതായി ഉറപ്പ് വരുത്തണമെന്ന് പൊലീസ് അറിയിച്ചു.
