തദ്ദേശ തിരഞ്ഞെടുപ്പ് ; മുഴക്കുന്ന് പഞ്ചായത്തിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ് ; മുഴക്കുന്ന് പഞ്ചായത്തിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.





കാക്കയങ്ങാട്:  തദ്ദേശ തെരഞ്ഞെടുപ്പിൽ മുഴക്കുന്ന് പഞ്ചായത്തിൽ നിന്നും മത്സരിക്കുന്ന മുഴുവൻ എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളും  നാമനിർദ്ദേശ പത്രിക സമർപ്പിച്ചു,, ഒന്നാം വാർഡിൽ നിന്നും ജനവിധി തേടുന്ന മിജിലാസ് പി പി, രണ്ടാം വാർഡിൽ എ പി മുഹമ്മദ്‌, മൂന്നാം വാർഡിൽ അഷ്‌റഫ്‌ നുച്ചിയത്ത് (അസറു), എട്ടാം വാർഡിൽ ഷഫീന മുഹമ്മദ്‌, പതിനാറാം വാർഡിൽ റുക്‌സാന സമീർ തുടങ്ങിയ സ്ഥാനാർത്ഥികളാണ് വരണാധികാരിക്ക് മുമ്പാകെ നാമനിര്‍ദേശ  പത്രിക സമർപ്പിച്ചത്,എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം പ്രസിഡന്‍റ് യൂനുസ് ഉളിയില്‍,  മുഴക്കുന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ കെ അബ്ദുൽ ഖാദർ, കൺവീനർ കെ മുഹമ്മദലി, കമ്മിറ്റി അംഗങ്ങളായ റഹൂഫ് അയ്യപ്പൻങ്കാവ്, ടി ഷരീക്ക്, യൂനുസ് വിളക്കോട്  തുടങ്ങിയ നേതാക്കൾ സ്ഥാനാർത്ഥികളെ അനുഗമിച്ചു. നൂറോളം വരുന്ന പാർട്ടി പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനവുമായി എത്തിയാണ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.