കാസർഗോഡ് പുലി കുളത്തിൽ വീണു; രക്ഷാദൗത്യം ആരംഭിച്ച് വനംവകുപ്പ്

കാസർഗോഡ് പുലി കുളത്തിൽ വീണു; രക്ഷാദൗത്യം ആരംഭിച്ച് വനംവകുപ്പ്



കാസർഗോഡ് പുലി കുളത്തിൽ വീണു. കാസർഗോഡ് പുല്ലൂരിലാണ് പുലി കുളത്തിൽ വീണത്. കൊടവലം ദേവി ക്ലബ്ബിന് സമീപത്തെ മധുവിന്റെ പറമ്പിലെ കുളത്തിലാണ് പുലി വീണത്. വൈകുന്നേരം 5 മണിയോടെയാണ് പുലി കുളത്തിൽ വിണ വിവരം അറിഞ്ഞത്. നാട്ടുകാർ ഉടൻ തന്നെ വനം വകുപ്പുദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞുടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലിയെ പുറത്തെത്തിച്ച് കൂട്ടിലാക്കാനുള്ള ശ്രമം നിലവിൽ പുരോഗമിക്കുകയാണ്