വൃക്ക തട്ടിപ്പില്‍ നിരവധി പേരില്‍ നിന്നും പണം തട്ടിയ പ്രതിയെ ആറളം പോലീസ് അറസ്റ്റ് ചെയ്തു

ഇരിട്ടി : വൃക്ക തരപ്പെടുത്തി തരാമെന്ന് രോഗികളെയും ചികിത്സാ സഹായ കമ്മറ്റിക്കാരെയും പറ്റിച്ച് പണം തട്ടുന്ന പ്രതിയെ ആറളം എസ് ഐ കെ. ഷുഹൈബും സംഘവും അറസ്റ്റ് ചെയ്തു.വീര്‍പ്പാട് സ്വദേശി നൗഫല്‍ എന്ന സത്താറിനെയാണ് ഇന്നലെ ആറളം പോലീസ് വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത് . പട്ടാനൂര്‍ സ്വദേശി ഷാനിഫ് നല്‍കിയ പരാതിയിലാണ് അറസ്റ്റ് . വൃക്ക രോഗിയായ നൗഫലിന് നാട്ടുകാര്‍ ചികിത്സ സഹായ നിധിയിലൂടെ സമാഹരിച്ച ആറു ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്ത് . ഡോണറെ തരപ്പെടുത്തി തരാമെന്ന് പറഞ്ഞായിരുന്നു പ്രതിയുടെ തട്ടിപ്പ് . ഡോണര്‍ എന്ന പേരില്‍ നിബിന്‍ എന്നയാളെ പ്രതി ഷാനിഫിന് പരിചയപ്പെടുത്തി മൂന്ന് ലക്ഷം പണമായും മൂന്ന് ലക്ഷം ബാങ്കിലൂടെയും കൈപ്പറ്റുന്നത് . 2024 ഡിസംബര്‍ മുതലുള്ള കാലയളവിലായിരുന്നു തട്ടിപ്പ് .
അറസ്റ്റിലായ പ്രതിയുടെ പേരില്‍ സമാന രീതിയിലുള്ള അവയവ തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് കേസുകള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രതി കേരളത്തില്‍ നിരവധി അവയവ തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.പണം കൊടുത്തവരില്‍ പലരും കബിളിപ്പിക്കപ്പെട്ടത് തിരിച്ചറിയാതെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് . പ്രതി അറസ്റ്റിലായ വാര്‍ത്ത വെളിയില്‍ വരുമ്പോള്‍ മാത്രേമേ കൂടുതല്‍ തട്ടിപ്പുകള്‍ വെളിയില്‍ വരുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത് . വൃക്ക രോഗികളെ സഹായിക്കാന്‍ നാട്ടുകാര്‍ രൂപീകരിക്കുന്ന ചികിത്സാ സഹായനിധി പ്രവര്‍ത്തകരെ തറ്റിദ്ധരിപ്പിച്ചാണ് ഇത്തരം ടീമുകള്‍ പ്രവര്‍ത്തിക്കുന്നത് .കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
