തൃശൂർ ചൊവ്വന്നൂർ പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ, എസ്ഡിപിഐ പിന്തുണയിൽ ഭരണം പിടിച്ചു; 25 വർഷത്തിന് ശേഷമുള്ള മാറ്റം
തൃശൂർ: തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണയോടെ കോണ്‍ഗ്രസ് അധികാരത്തില്‍. യുഡിഎഫിന്‍റെ എ എം നിധീഷ് പഞ്ചായത്ത് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു. നിലവിൽ യുഡിഎഫിന് അഞ്ച് സീറ്റും, എൽഡിഎഫിന് 6 സീറ്റും എസ്ഡിപിഐക്ക് രണ്ട് സീറ്റും ബിജെപിക്ക് ഒരു സീറ്റുമാണ് ചൊവ്വന്നൂർ പഞ്ചായത്തിൽ ഉണ്ടായിരുന്നത്. ബിജെപി അംഗം പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താതെ വിട്ടു നിന്നു. എസ്ഡിപിഐ പഞ്ചായത്ത് അംഗങ്ങളായ ഷാമില കബീർ, ഷഹീദ് എന്നിവരാണ് യുഡിഎഫിന് വോട്ട് ചെയ്തത്. ഇതോടെയാണ് യുഡിഎഫ് അധികാരത്തിൽ എത്തിയത്. 25 വർഷമായി എൽഡിഎഫ് ആണ് ചൊവ്വന്നൂർ പഞ്ചായത്ത് ഭരിച്ചിരുന്നത്