കൂട്ടുപുഴയിൽ എം ഡി എം എയുമായി തളിപ്പറമ്പ് എഴോം സ്വദേശി പിടിയിൽ

കൂട്ടുപുഴയിൽ എം ഡി എം എയുമായി തളിപ്പറമ്പ് എഴോം സ്വദേശി പിടിയിൽ




ഇരിട്ടി :കൂട്ടുപുഴയിൽ നിന്ന് വീണ്ടും എം ഡി എം എയുമായി യുവാവ് പിടിയിൽ. ഇരിട്ടി എസ് ഐ ഷറഫുദീനും സംഘവും കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് 6 ഗ്രാം എം ഡി എം എയുമായി തളിപ്പറമ്പ് എഴോം സ്വദേശി ആൽവിനെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്ന് ബൈക്കിൽ വരുമ്പോഴാണ് കൂട്ടുപുഴയിൽ വെച്ച് ഇയാൾ പോലീസിൻ്റെ പിടിയിലാക്കുന്നത്.