കാക്കയങ്ങാട്: മുഴക്കുന്നിലെ എ പി മുഹമ്മദിനും ഭാര്യ ഷഫീന മുഹമ്മദിനും തദ്ദേശ തെരഞ്ഞെടുപ്പ്‌ ഇപ്പോൾ പൊതുകാര്യം മാത്രമല്ല, "കുടുംബകാര്യം'കൂടിയാണ്‌.

മുഴക്കുന്ന് രണ്ടാം വാർഡിൽ ഭർത്താവ്, എട്ടാം വാർഡിൽ ഭാര്യ ; സ്ഥാനാർഥികളായി ദമ്പതികൾ.






കാക്കയങ്ങാട്: മുഴക്കുന്നിലെ എ പി മുഹമ്മദിനും ഭാര്യ ഷഫീന മുഹമ്മദിനും തദ്ദേശ തെരഞ്ഞെടുപ്പ്‌ ഇപ്പോൾ പൊതുകാര്യം മാത്രമല്ല, "കുടുംബകാര്യം'കൂടിയാണ്‌.മുഴക്കുന്ന് പഞ്ചായത്തിലെ എസ് ഡി പി ഐ  സ്ഥാനാർഥികളാണ്‌ ഇ‍ൗ ദന്പതികൾ. രണ്ടാം വാർഡായ അയ്യപ്പൻ കാവിൽ നിന്നാണ്‌ എ പി മുഹമ്മദ് മത്സരിക്കുന്നത്‌. ഭാര്യ  ഷഫീന മുഹമ്മദ് എട്ടാം  വാർഡായ കാക്കയങ്ങാടിൽ നിന്നും.രണ്ട് പേരും രണ്ടാംതവണയാണ്‌ മത്സരിക്കുന്നത്  2015ൽ 34 വോട്ടിനു എപി മുഹമ്മദ്‌ പരാജയപ്പെട്ട വാർഡിൽ ഭാര്യ ഷഫീന മുഹമ്മദ് 2020 ൽ 77 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് ജയിച്ചു വന്നത്.

അയ്യപ്പൻ കാവ് സിറ്റിംഗ് സീറ്റ് നില നിർത്താൻ വേണ്ടി ഭർത്താവ് എ പി മുഹമ്മദ് രംഗത്തിറങ്ങുമ്പോൾ  ഭാര്യ 5 വർഷത്തെ അനുഭവ സമ്പത്തു കൊണ്ട് പുതിയ ഒരു വാർഡ് കൂടി പിടിച്ചടക്കാനുള്ള പോരാട്ടത്തിലാണ്.