ഇ​ടു​ക്കി​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ വെ​ന്തു​മ​രി​ച്ചു: മൃ​ത​ദേ​ഹം പൂ​ർ​ണ​മാ​യി ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്

ഇ​ടു​ക്കി​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ വെ​ന്തു​മ​രി​ച്ചു: മൃ​ത​ദേ​ഹം പൂ​ർ​ണ​മാ​യി ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്

ഇ​ടു​ക്കി: ഇ​ടു​ക്കി വെ​ള്ള​ത്തൂ​വ​ലി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ വെ​ന്തു​മ​രി​ച്ചു. വെ​ള്ള​ത്തൂ​വ​ൽ സ്വ​ദേ​ശി വി​ക്ര​മ​ന്‍റെ വീ​ടി​നാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി തീ ​പി​ടി​ച്ച​ത്. അ​തേ​സ​മ​യം, തീ​പി​ടു​ത്ത​ത്തി​ല്‍ മ​രി​ച്ച​ത് ആ​രെ​ന്ന് വ്യ​ക്ത​മ​ല്ല.

നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷ​സേ​ന തീ ​അ​ണ​ച്ച​തി​ന് ശേ​ഷ​മാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.