9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 27-കാരന് 80 വർഷം കഠിനതടവും പിഴയും; വിധി നിലമ്പൂർ പോക്സോ കോടതിയുടേത്

9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 27-കാരന് 80 വർഷം കഠിനതടവും പിഴയും; വിധി നിലമ്പൂർ പോക്സോ കോടതിയുടേത്


ഒമ്പത് വയസുകാരിക്ക് നേരെ 27 വയസുകാരന്റെ ലൈംഗികാതിക്രമം, 80 വര്‍ഷം കഠിനതടവും ഒന്നര ലക്ഷം പിഴയും വിധിച്ച കോടതി</p><p>മലപ്പുറം: ഒമ്പത് വയസ് പ്രായമുള്ള പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 27 കാരന് 80 വര്‍ഷം കഠിന തടവും 1.60 ലക്ഷം പിഴയടക്കാനും ശിക്ഷ. വഴിക്കടവ് മണിമുളി നടംപടി വീട്ടില്‍ സുരേഷ് ബാബു എന്ന ഉണ്ണി കുട്ടനെയാണ് നിലമ്പൂര്‍ അതിവേഗ സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി കെപി ജോയ് ശിക്ഷിച്ചത്. പിഴ അടച്ചാല്‍ അതിജീവിതക്ക് നല്‍കാന്‍ വിധിയില്‍ പറയുന്നു.</p><p>കൂടാതെ കൂടുതല്‍ നഷ്ടപരിഹാരത്തിന് ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റിയോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. പിഴ അടക്കാത്ത പക്ഷം മൂന്ന് വര്‍ഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കേണ്ടി വരും. 2023 ഡിസംബര്‍ മാസത്തിലും 2024 ഫെബ്രുവരി മാസത്തിലുമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വഴിക്കടവ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രിന്‍സ് ജോസഫ് ആണ് അന്വേഷണം നടത്തിയതും പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചതും.</p><p>സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുനിത കേസ് അന്വേഷണത്തില്‍ സഹായിച്ചു. പ്രോസിക്യൂഷ ന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി.പ്രോസിക്യൂഷന് വേണ്ടി 24 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യുഷന്‍ ലൈസ ണ്‍ വിങ്ങിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.സി. ഷിബ പ്രോസിക്യുഷനെ സഹായി ച്ചു. പ്രതിയെ തവനൂര്‍ ജയിലി ലേക്ക് മാറ്റി.