മട്ടന്നൂർ നടുവനാട് ഒരു കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ
മട്ടന്നൂർ: ഒരു കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളി മട്ടന്നൂരിൽ എക്സൈസ് പിടിയിൽ. ആസാം സ്വദേശി ഹബീബർ റഹ്മാൻ (25) ആണ് പിടിയിലായത്.
ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രജിത്തിന്റെ നേതൃത്വത്തിൽ നടുവനാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
